02:06pm 23 August 2026
NEWS
ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
21/08/2026  10:12 PM IST
nila
ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

ചെങ്ങന്നൂര്‍:ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായാറാഴ്ച  രാവിലെ 10-ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ.ഓഡിറ്റോറിയത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ബിജു പോള്‍ അധ്യക്ഷനാകും.നഗരസഭാധ്യക്ഷന്‍ മനീഷ് കീഴാമഠത്തില്‍ മുഖ്യപ്രഭാഷണം നടത്തും.ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ പ്രവര്‍ത്തകരായി പരിഗണിക്കുക,സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക,ഏകീകൃത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേഷന്‍ രീതി നടപ്പിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ബിജു പോള്‍,ആര്‍.ശ്യാം,പ്രദീപ് കുമാര്‍,ഇ.സലീം എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img